ബന്തിപ്പൂകൃഷി വിളവെടുത്തു

ഗവ. യുപിഎസ് കാവാലത്ത് സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ബന്തിപ്പൂകൃഷി വിളവെടുത്തപ്പോൾ


മങ്കൊമ്പ് ഗവ. യുപിഎസ് കാവാലത്ത് പരിസ്ഥിതിദിനത്തിൽ സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം ആരംഭിച്ച ബന്തിപ്പൂകൃഷി വിളവെടുത്തു. താങ്ങാകം തണലാകാം ഒരുമിച്ചോണം എന്ന മുദ്രാവാക്യത്തോടെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് ഓണത്തെ വരവേറ്റു. പൂക്കളമൊരുക്കി.  കൃഷിക്കാവശ്യമായ സഹകരണങ്ങൾചെയ്‌ത നൂതന ജൈവകർഷകനായ കലേഷ് കമൽ മുഖ്യാതിഥിയായി. സ്‌കൂൾ പ്രഥമാധ്യാപിക വിനീത, എസ്എംസി ചെയർമാൻ ബിപിൻ ബാബു, സീനിയർ അസിസ്‌റ്റന്റ്‌ സിന്ധു, സ്‌റ്റാഫ് സെക്രട്ടറി പ്രീതി തുടങ്ങിയവർ നേതൃത്വം നൽകി. Read on deshabhimani.com

Related News