സതീർഥ്യ ഭോജ്യം 
സംഘടിപ്പിച്ചു

മുതുകുളം സതീർഥ്യയുടെ സതീര്‍ഥ്യ ഭോജ്യം ചിത്രകാരൻ സുരേഷ് മുതുകുളം ഉദ്ഘാടനംചെയ്യുന്നു


  കാർത്തികപ്പള്ളി  മുതുകുളത്തെ സന്നദ്ധസംഘടനയായ സതീർഥ്യയുടെ 10–-ാമത്‌ ഭോജ്യം സംഘടിപ്പിച്ചു. മുതുകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള നിരാലംബരായ  100 കുടുംബത്തിന്‌ ഓണത്തിന് ഭക്ഷ്യസാധനങ്ങൾ നൽകുന്നതാണ് പരിപാടി. ഉന്നതവിദ്യാഭ്യാസരംഗത്ത് മികച്ച വിജയം നേടിയ മുതുകുളം സ്വദേശികളായവരുടെ സംഗമം നടത്തി.  പ്രശസ്‌ത ചിത്രകാരൻ സുരേഷ് മുതുകുളം ഉദ്‌ഘാടനംചെയ്‌തു. സതീർഥ്യ പ്രസിഡന്റ് സുരേഷ് പുത്തൻകുളങ്ങര അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം ബാലകൃഷ്‌ണൻ, എസ് കെ അനിയൻ, എസ് പാർവതി, ഡോ. ഗൗരി മധുസൂദനൻ, സി പ്രിയ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News