ഇരുമ്പുവേലിയിലിടിച്ച് ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
തുറവൂർ ഉയരപ്പാത നിർമാണത്തിന് നിർമിച്ച ഇരുമ്പുവേലിയിലിടിച്ച് ചരക്കുലോറി മറിഞ്ഞു. ഡ്രൈവർ തമിഴ്നാട് നാമക്കൽ സ്വദേശി സിന്തിൽകുമാറിന് (40) പരിക്കേറ്റു. ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്ന ചമ്മനാട് ഹൈസ്‌കൂളിന് വടക്ക് വെള്ളി പുലർച്ചെയായിരുന്നു അപകടം. നാമക്കൽനിന്ന് കോഴിവളം കയറ്റി ചേർത്തലയിലേക്ക് വരികയായിരുന്നു ലോറി. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. Read on deshabhimani.com