അറിവോണം; 
നാട്ടുപൂക്കളുടെ 
പ്രദർശനം

ആലപ്പുഴ ഗവ. മുഹമ്മദൻസ് എച്ച്എസ് എൽപി സ്‌കൂളിൽ അറിവോണം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച നാട്ടുപൂക്കളുടെ പ്രദർശനം


ആലപ്പുഴ  ഗവ. മുഹമ്മദൻസ് എച്ച്എസ് എൽപി സ്‌കൂളിൽ അറിവോണം പരിപാടിയുടെ ഭാഗമായി നാട്ടുപുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. വിവിധ നാട്ടുപൂക്കളായ കൃഷ്ണകിരീടം, തുമ്പപ്പൂവ്, വട്ടപ്പുരികൻ, അരിപ്പൂവ്, കാക്കപ്പൂവ്, ആമ്പൽപ്പൂവ് എന്നിവ കുട്ടികൾ ശേഖരിച്ചു. മറ്റു കുട്ടികൾക്ക്‌ പ്രത്യേകതകൾ വിശദീകരിച്ചു നൽകി. രക്ഷിതാക്കൾ ഓണക്കാല അനുഭവങ്ങൾ പങ്കുവച്ചു.  പ്രദർശനം പ്രഥമാധ്യാപകൻ പി ‍ഡി ജോഷി ഉദ്ഘാടനംചെയ്തു. കോ–-ഓർഡിനേറ്റർ കെ കെ ഉല്ലാസ്, അധ്യാപകരായ ലറ്റീഷ്യ അലക്സ്, മാർട്ടിൻ പ്രിൻസ് എന്നിവർ നേതൃത്വംനൽകി. Read on deshabhimani.com

Related News