ആര്യാട്‌ ചില്ലി ഗ്രാമം: രണ്ടാംഘട്ടം തുടങ്ങി

ആര്യാട് ചില്ലി ഗ്രാമം രണ്ടാംഘട്ടം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു


ആര്യാട്  പഞ്ചായത്ത്‌ കുടുംബശ്രീ സിഡിഎസിന്റെ ചില്ലി ഗ്രാമം രണ്ടാംഘട്ടം തുടങ്ങി. തെരഞ്ഞെടുക്കപ്പെട്ട 100 കുടുംബശ്രീ ജെഎൽജി യൂണിറ്റുകൾക്ക് 100 മുളകുതൈ വീതം  വിതരണംചെയ്‌തു.  മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. മുളകുതൈ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി വിതരണംചെയ്‌തു. കാർഷിക വിപണന മേള ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഡി മഹീന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ഇപിഐപി ഉപജീവന പദ്ധതി ജില്ലാപഞ്ചായത്തംഗം ആർ റിയാസ് ഉദ്ഘാടനംചെയ്‌തു. കുടുംബശ്രീ ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ എസ് രഞ്ജിത്ത്‌ പദ്ധതി വിശദീകരിച്ചു. ആലപ്പുഴ കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ ക്ലാസെടുത്തു. ശാസ്ത്രീയ കൃഷിയിലൂടെ വനിതകൾക്ക് സ്ഥിരംതൊഴിലും വരുമാനവും ഒരുക്കുകയും മുളകിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങളായ മുളകുപൊടി, ചില്ലി സോസ് എന്നിവ വിപണിയിൽ ഇറക്കുകയും ചെയ്യുന്നതാണ്‌ ചില്ലി ഗ്രാമം പദ്ധതി. ബജി മുളക്, ക്യാപ്‌സിക്കം, കാന്താരി, വറ്റൽ മുളക് എന്നിവയും രണ്ടാംഘട്ടത്തിൽ കൃഷി ചെയ്യുന്നുണ്ട്.  വൈസ് പ്രസിഡന്റ്‌ ഷീന സനൽകുമാർ, വി കെ പ്രകാശ് ബാബു, ജി ബിജുമോൻ, ബി ബിപിൻരാജ്‌, കെ എ അശ്വിനി,  കവിത ഹരിദാസ്, ടി കെ ദിലീപ്‌കുമാർ, ഷീനമോൾ, ശാന്തിലാൽ, പി യു അബ്‌ദുൾകലാം, ഷനൂജ ബിജു, പി എ സീമ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News