ഹാപ്പി, ഡബിൾ ഹാപ്പി...

ഹാപ്പി ഓണം... ആലപ്പി നോർത്ത്‌ സഹകരണ ബാങ്കിലെ കലക്ഷൻ ഏജന്റ്‌ വിജയൻനായരിൽനിന്ന് സാമൂഹ്യസുരക്ഷ പെൻഷൻ സ്വീകരിച്ച ശേഷം കൊച്ചുമകളോടൊപ്പം സന്തോഷം പങ്കിടുന്ന പുന്നമട നെടിയാപറമ്പിൽ കാമാക്ഷി


ആലപ്പുഴ പുന്നമട നെടിയാപറമ്പിൽ കാമാക്ഷി ഇന്ന്‌ ഡബിൾ ഹാപ്പിയാണ്‌. ആലപ്പി നോർത്ത്‌ സഹകരണ ബാങ്കിലെ കലക്ഷൻ ഏജന്റ്‌ വിജയൻനായർ രണ്ട്‌ ഗഡു പെൻഷനുമായി വീട്ടിലെത്തിയപ്പോൾ കാമാക്ഷിയുടെ കണ്ണ്‌ തിളങ്ങി. കഴിഞ്ഞ തവണത്തെ പെൻഷൻ നേരത്തെ വാങ്ങിയിരുന്നു. അതു കിഴിച്ച്‌ 3200 രൂപ കിട്ടിയപ്പോൾ ചുണ്ടിൽ ചെറുപുഞ്ചിരി. 30–-ാം വയസ്സിൽ ഭർത്താവിനൊപ്പം കേരളത്തിലെത്തിയതാണ്‌ കാമാക്ഷി. മുറ്റമടിച്ചും വീട്ടുജോലികൾ ചെയ്‌തുമാണ്‌ ജീവിക്കുന്നത്‌.    "ഭർത്താവ്‌ മരിച്ചുപോയി. നാല്‌ മക്കളാണെനിക്ക്‌, രണ്ട്‌ ആൺകുട്ടികളും രണ്ട്‌ പെൺകുട്ടികളും. എല്ലാവരുടെയും വിവാഹം കഴിഞ്ഞു. രണ്ട്‌ പെൺകുട്ടികളും തമിഴ്‌നാട്ടിലാണ്‌. ഒരാളുടെ ഭർത്താവ്‌ വാഹനാപകടത്തിൽ മരിച്ചുപോയി. ഇത്തവണത്തെ പെൻഷൻ അവൾക്കയച്ചു കൊടുക്കണം–-കാമാക്ഷി പറഞ്ഞു.     ഓണവും മറ്റ്‌ ആവശ്യങ്ങളും മുന്നിൽ കണ്ട്‌ കാത്തിരിക്കുന്നവർക്ക്‌ വലിയ ആശ്വാസമാണ്‌ സംസ്ഥാന സർക്കാരിന്റെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ. ഒരു മാസത്തെ കുടിശ്ശികയുൾപ്പെടെ 1600 രൂപ വീതം മൂന്നു മാസത്തെ സാമൂഹ്യക്ഷേമ പെൻഷനായി 4800 രൂപയാണ്‌ നൽകുന്നത്‌. ജില്ലയിൽ വെള്ളിയാഴ്ചയാണ്‌ വിതരണം ആരംഭിച്ചത്‌.   Read on deshabhimani.com

Related News