ചെമ്പടയുടെ താളമായി റെഡ്‌സ്‌റ്റാർ

റെഡ്‌ സ്റ്റാർ ബാൻഡ്‌ ടീം


  കഞ്ഞിക്കുഴി പാർട്ടി സമ്മേളനങ്ങളിൽ കഞ്ഞിക്കുഴിയിലെ റെഡ് സ്റ്റാർ വനിതാ ബാൻഡ് സെറ്റ് അംഗങ്ങളുടെ താളത്തിലാണ്‌ ചുവപ്പുസേനാംഗങ്ങളുടെ മാർച്ച് പാസ്റ്റ്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടന്ന അവസരത്തിൽ സിപിഐ എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയാണ് വനിതാ ബാൻഡ് സെറ്റ് ടീമിനെ സംഘടിപ്പിച്ചത്. വിദ്യാർഥിനികൾ ഉൾപ്പെടെ 24 പേരാണ്‌ ടീമിൽ.  മൂന്നുമാസത്തെ പരിശീലനശേഷമാണ് ഇവർ പൊതുപരിപാടികൾക്കിറങ്ങിയത്. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചതോടെ ബാൻഡിന്‌ തിരക്കേറി. സിപിഐ എം ഏരിയാ സെക്രട്ടറി എസ് രാധാകൃഷ്‌ണനും കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാറും മുൻ ജില്ലാ പഞ്ചായത്തംഗം ജമീലാപുരുഷോത്തമനും ഇവർക്കൊപ്പമുണ്ട്. Read on deshabhimani.com

Related News