ദൃശ്യവിസ്‌മയം തീർത്ത് നന്ദികേശന്മാർ
കായംകുളം ഓണാട്ടുകരയുടെ കാർഷികപ്പെരുമ പുതുക്കി 28ാം ഓണോത്സവ കെട്ടുകാഴ്ച വർണാഭമായി. ജനസാഗരത്തെ സാക്ഷിയാക്കി നന്ദികേശന്മാര്‍ ഓച്ചിറ പരബ്രഹ്മ സന്നിധിയിലെത്തി. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളില്‍നിന്നായി നൂറ്റിയമ്പതോളം നന്ദികേശസമിതികളുടെ രൂപങ്ങളാണ് ശനിയാഴ്‌ച പടനിലത്ത് കെട്ടുകാഴ്‌ചയായി എത്തിയത് . കൃഷ്ണപുരം മാമ്പ്രക്കന്നേല്‍ യുവജനസമിതിയുടെ ഓണാട്ടുകതിരവന്‍ എന്ന നന്ദികേശരൂപത്തെ ആര്‍പ്പുവിളികളോടെയാണ് പടനിലത്തേക്ക് ആനയിച്ചത്. കൊറ്റമ്പള്ളി, ചങ്ങന്‍കുളങ്ങര, ഞക്കനാല്‍, തെക്ക് കൊച്ചുമുറി തുടങ്ങിയ കരകളുടെ കൂറ്റന്‍ കെട്ടുകാളകള്‍ കാണികളെ വിസ്മയത്തിലാക്കി. Read on deshabhimani.com