ഭക്ഷണവിതരണവുമായി കരുണ

ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് കരുണയുടെ നേതൃത്വത്തിൽ 
നടന്ന പ്രഭാതഭക്ഷണ വിതരണം സാംസ്‌കാരികവകുപ്പ് ഡയറക്‍ടർ 
ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനംചെയ്യുന്നു


ചെങ്ങന്നൂർ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് എത്തുന്നവർക്ക് മെഡിക്കൽ സഹായവും പ്രഭാത ഭക്ഷണവും നൽകി. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ  ഉദ്ഘാടനംചെയ്തു. കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻപിള്ള അധ്യക്ഷനായി. മാന്നാറിൽ ഭക്ഷണ വിതരണം മാന്നാർ ജനസംസ്‌കൃതി സെക്രട്ടറി പി എൻ സെൽവരാജൻ ഉദ്ഘാടനംചെയ്തു. കരുണ വർക്കിങ് ചെയർമാൻ അഡ്വ. സുരേഷ് മത്തായി അധ്യക്ഷനായി. മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം ഭക്തർക്ക് ലഘുഭക്ഷണം വിതരണംചെയ്തു. ജി കൃഷ്ണകുമാർ, ജി വിവേക്, കെ ആർ മോഹനൻപിള്ള, കെ എസ് ഗോപിനാഥൻ, എം കെ ശ്രീകുമാർ, അഡ്വ. വിഷ്ണു മനോഹർ, പി എസ് ബിനുമോൻ, സിബു വർഗീസ്, പുഷ്പലത മധു, ടി വി രത്നകുമാരി, സജി വർഗീസ്, ഷാജി കുതിരവട്ടം, പദ്മജ, ബി ബാബു, കെ പി പ്രദീപ്, അഡ്വ. ദിവ്യ ഉണ്ണികൃഷ്ണൻ, സുകുമാരി തങ്കച്ചൻ, രാജേഷ് കൈലാസ്, കലാധരൻ, നെബിൻ, ബെറ്റ്സി ജിനു, ബി കെ പ്രസാദ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News