സർക്കാരിന്റേത്‌ ഭിന്നശേഷിക്കാരെ 
സ്വയംപര്യാപ്തരാക്കാനുള്ള 
നടപടികൾ: മന്ത്രി ആർ ബിന്ദു

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവീകരിച്ച ആർഇഐസി സെന്റർ മന്ത്രി ആർ ബിന്ദു 
ഉദ്ഘാടനംചെയ്യുന്നു


വണ്ടാനം സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ എണ്ണം കുറയ്‌ക്കാൻ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി ഏർളി സ്‌ക്രീനിങ് സംവിധാനങ്ങൾ വ്യാപകമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റീജണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (ആര്‍ഇഐസി) ആൻഡ്‌ ഓട്ടിസം സെന്ററിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. എച്ച് സലാം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ 37 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിച്ചാണ് സെന്റർ നവീകരിച്ചത്. അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാഡുവേറ്റ്സ് യുഎസ്എയുടെ സഹായവും ലഭ്യമാക്കി. 35, 000ത്തോളം ഭിന്നശേഷി കുട്ടികൾക്ക് സർക്കാർ സാമൂഹിക പുനരധിവാസം ഒരുക്കിയെന്നും ഭ്രൂണാവസ്ഥയിൽ തന്നെ വ്യതിയാനങ്ങൾ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഇന്ന് ലഭ്യമാണെന്നും ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തരാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്‌ കീഴിലെ സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്ര പദ്ധതിയിൽ സംസ്ഥാന സർക്കാർ രൂപം കൊടുത്തതാണ് പദ്ധതി. ആലപ്പുഴയിലുൾപ്പടെ അഞ്ച് മെഡിക്കൽ കോളേജുകളിലാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആരംഭിച്ച ഘട്ടത്തിൽ ഒഴിവുവന്ന അത്യാഹിത വിഭാഗത്തിന്‌ സമീപത്തെ പഴയ 13–--ാം വാർഡിലാണ് നവീകരിച്ച സെന്റർ ആരംഭിച്ചത്. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. എഡിഎം ആശ സി എബ്രഹാം, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, ജില്ലാ പഞ്ചായത്തംഗം പി അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. പ്രദീപ്തി സജിത്ത്, പഞ്ചായത്തംഗം സുനിത പ്രദീപ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ എ ഒ അബീൻ, ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൽ സലാം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി, ആർഎംഒ ഡോ. പി എൽ ലക്ഷ്മി, ഡോ. പി ആർ  ശ്രീലത, ഡോ. ജയറാം ശങ്കർ, ഡോ. എ പി മുഹമ്മദ്, ഡോ. ലതിക നായർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News