ഇക്കുറിയും വാങ്ങാം 
വിലയിൽ മാറ്റമില്ലാതെ

ആലപ്പുഴ ടൗൺ മാവേലി സ്‌റ്റോറിൽ സബ്‌സിഡി നിരക്കിലുള്ള 
അവശ്യസാധനങ്ങൾ എത്തിച്ചപ്പോൾ


ആലപ്പുഴ  ഏഴുവർഷമായി വിലയിൽ മാറ്റമില്ലാതെ 13 ഇന അവശ്യസാധനങ്ങൾ. ഒന്നാം പിണറായി വിജയൻ സർക്കാരാണ്‌ മാവേലി സ്‌റ്റോറുകൾ വഴി കുറഞ്ഞ വിലയിൽ 13 ഇനം അവശ്യസാധനങ്ങൾ ജനങ്ങൾക്ക്‌ നൽകുമെന്നും അതിന്‌ വിലവർധന ഉണ്ടാകില്ലെന്നും പ്രഖ്യാപിച്ചത്‌. ഇതനുസരിച്ചാണ്‌ ഇപ്പോഴും വിൽപ്പന.  പ്രളയവും കോവിഡ്‌ മഹാമാരിയുമൊക്കെ അതിജീവിച്ച്‌ കുറഞ്ഞ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ എൽഡിഎഫ്‌ സർക്കാരിനായി.
    രാഷ്‌ട്രീയ പ്രേരിതമായി കേന്ദ്രസർക്കാർ നികുതിവരുമാനം നൽകാതെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും ഏഴുവർഷമായി സബ്‌സിഡി ഇനങ്ങൾക്ക്‌ വിലവർധിപ്പിച്ചിട്ടില്ല.
  സംസ്ഥാനത്ത്‌ സപ്ലൈകോയുടെ എല്ലാ ചെറുകിട വിൽപ്പന കേന്ദ്രങ്ങളിലും മുളക്‌ ഒഴികെയുള്ള സബ്‌സിഡി ഇനങ്ങൾ എത്തിയിട്ടുണ്ട്‌.
 സബ്‌സിഡി ഇല്ലാത്തതിന്റെ പകുതി വിലയ്‌ക്കാണ്‌ വിൽപ്പന. മുളക്‌ പൊതുമാർക്കറ്റിൽനിന്ന്‌ വാങ്ങി സബ്‌സിഡി നിരക്കിൽ ലഭ്യമാക്കാനുളള നടപടി അവസാനഘട്ടത്തിലാണ്‌.  ഉടൻ ലഭ്യമാക്കുമെന്ന്‌ സപ്ലൈകോ അധികൃതർ അറിയിച്ചു.    Read on deshabhimani.com

Related News