പ്രിയസഖാവിന്റെ ഓർമയിൽ നാട്‌

അമ്പനാകുളങ്ങരയിൽ സീതാറാം യെച്ചൂരി അനുസ്മരണം സിപിഐ എം ഏരിയ സെക്രട്ടറി 
പി രഘുനാഥ് ഉദ്ഘാടനംചെയ്യുന്നു


 ആലപ്പുഴ അന്തരിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നാടിന്റെ പ്രണാമം. ആലപ്പുഴയുമായി എന്നും ഹൃദയബന്ധം കാത്ത പ്രിയനേതാവിനായി നാടൊന്നാകെ അണിചേർന്നു. സിപിഐ എമ്മിന്റെയും വർഗബഹുജന സംഘടനകളുടെയും നേതൃത്വത്തിലും വിവിധ രാഷ്‌ട്രീയ കക്ഷികളും ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച അനുസ്‌മരണ പരിപാടികളിൽ ആബാലവൃദ്ധം അണിനിരന്നു. സിപിഐ എം ഏരിയ, ലോക്കൽ തലങ്ങളിൽ അനുസ്മരണ യോഗങ്ങളും മൗനജാഥയും സംഘടിപ്പിച്ചു. മുഹമ്മയിൽ ജി വേണുഗോപാൽ ഉദ്ഘാടനംചെയ്തു. സി കെ സുരേന്ദ്രൻ അധ്യക്ഷനായി. കെ സലിമോൻ, രാമചന്ദ്രൻ, ഹാപ്പി പി അബു, ജെ  ജയലാൽ, ടി ഷാജി, എം എസ് ശശിധരൻ എന്നിവർ സംസാരിച്ചു. അമ്പനാകുളങ്ങരയിൽ പി രഘുനാഥ് ഉദ്ഘാടനംചെയ്തു. എ എം ഹനീഫ് അധ്യക്ഷനായി. കെ വി സതീശൻ, എം എസ് സന്തോഷ്, പി ദയാനന്ദൻ, ജി രാജീവ് എന്നിവർ സംസാരിച്ചു.  പാതിരപ്പള്ളിയിൽ എൻ പി സ്നേഹജൻ, ജയൻ തോമസ് എന്നിവർ സംസാരിച്ചു.എൻ ബി ചന്ദ്രസേനൻ അധ്യക്ഷനായി. മണ്ണഞ്ചേരിയിൽ സി കെ രതികുമാർ അധ്യക്ഷനായി. ആർ റിയാസ്, വി കെ ഉല്ലാസ്, പി എ ജുമെെലത്ത് എന്നിവർ സംസാരിച്ചു. തമ്പകച്ചുവട്ടിൽ എസ് അജിത് അധ്യക്ഷനായി. കെ പി ഉല്ലാസ്, ദീപ്തി അജയകുമാർ, എം എസ് ചന്ദ്രബാബു, വി വിജയകുമാർ എന്നിവർ സംസാരിച്ചു.  കോമളപുരത്ത് കെ ഡി മഹീന്ദ്രൻ, എൻ എസ് ജോർജ്, രാജേഷ് ജോസഫ് എന്നിവർ സംസാരിച്ചു. സി കുശൻ അധ്യക്ഷനായി. ഐക്യഭാരതം ലോക്കലിൽ എച്ച് സുധീർലാൽ അധ്യക്ഷനായി. കെ ഡി മഹീന്ദ്രൻ, സി കെ എസ് പണിക്കർ, ബി ബിബിൻരാജ്, വി കെ പ്രകാശ് ബാബു, എൻ ഹരിലാൽ, എ പ്രേംനാഥ്, ഷീന സനൽകുമാർ എന്നിവർ സംസാരിച്ചു.   കലവൂരിൽ പി പി സംഗീത അധ്യക്ഷയായി. പി തങ്കമണി, ശശികുമാർ, സി എ ബാബു, എസ് മനോഹരൻ എന്നിവർ സംസാരിച്ചു. വളവനാട് കെ ബി ബിനു അധ്യക്ഷനായി. വി ഡി അംബുജാക്ഷൻ, വി എ ബിന്ദുമോൻ എന്നിവർ സംസാരിച്ചു. മുഹമ്മ നോർത്തിൽ സ്വപ്ന ഷാബു അധ്യക്ഷയായി. കെ ഡി അനിൽകുമാർ, കെ ബി ഷാജഹാൻ, സി ഡി വിശ്വനാഥൻ, ഡി ഷാജി, എൻ ആർ മോഹിത്, ഡി സതീശൻ, എം എ കമൽദേവ്, ദീപ അജിത് കുമാർ, പി എൻ നസീമ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News