കേന്ദ്ര കലാസമിതി 
ജില്ലാ കൺവൻഷൻ നാളെ



അമ്പലപ്പുഴ കേരള സംഗീതനാടകഅക്കാദമി കേന്ദ്ര കലാസമിതി ജില്ലാ കൺവൻഷൻ ശനിയാഴ്‌ച നടക്കും. പകൽ രണ്ടുമുതൽ പുന്നപ്ര ഗവ. ജെ ബി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവൻഷനിൽ ജില്ലയിലെ 50 കലാസമിതികളിൽനിന്നായി 300 കലാകാരൻമാർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എച്ച് സുബൈർ, പി കെ രവീന്ദ്രൻ, പി ഡി വിക്രമൻ, ജോബ് ജോസഫ്, രമേശ് മേനോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  അക്കാദമിയിൽ അഫിലിയേഷനുള്ള സംഘടനകൾ, വിവിധ കാരണങ്ങൾകൊണ്ട് അഫിലിയേഷൻ പുതുക്കാൻ കഴിയാതിരുന്ന സംഘങ്ങൾ, പുതുതായി രൂപീകരിച്ചിട്ടുള്ള കലാസമിതികൾ എന്നിവയിൽ പ്രവർത്തിക്കുന്നവരും ജില്ലയിലെ മുഴുവൻ കലാകാരന്മാരും കൺവൻഷനിൽ പങ്കെടുക്കും. ജില്ലയിലെ മുഴുവൻ കലാകാരൻമാരുടെയും വിവരങ്ങൾ ശേഖരിക്കും. പകൽ 2.30ന് സോപാനസംഗീതം, ഭരതനാട്യം, ഡാൻസ് ഫ്യൂഷൻ, തിരുവാതിര കലാപരിപാടികളോടെ  കൺവൻഷൻ ആരംഭിക്കും.  3.30ന് എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ്‌ അലിയാർ എം മാക്കിയിൽ അധ്യക്ഷനാകും. അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തും. 2015 മുതൽ അക്കാദമി പുരസ്‌കാരങ്ങൾ നൽകി ആദരിച്ച ജില്ലയിലെ 30-കലാകാരന്മാരെ ആർട്ടിസ്‌റ്റ്‌ സുജാതൻ ആദരിക്കും. Read on deshabhimani.com

Related News