ചേച്ചിയുടെ ഓർമയിൽ മുടി മുറിച്ചുനൽകി ആദിത്യ
അമ്പലപ്പുഴ കാൻസർ ബാധിച്ചു മരിച്ച സഹോദരിയുടെ ഓർമയ്‌ക്കായി വിദ്യാർഥിനി മുടി മുറിച്ചുനൽകി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സുനിലിന്റെ മകൾ കഞ്ഞിപ്പാടം ഗോവർധനം വീട്ടിൽ ആദിത്യ സുനിലാ (14)ണ് സഹോദരി അനഘ സുനിലിന് ഉചിതമായ സ്‌മരണാഞ്‌ജലിയർപ്പിച്ചത്. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യ. കീമോ ചികിത്സയിൽ മുടി നഷ്‌ടപ്പെട്ട അനഘക്കായി മുടി(വിഗ്ഗ്) വാങ്ങാൻ 16000 രൂപ ചെലവായിരുന്നു. ഇതാണ് മുടി മുറിച്ചുനൽകാൻ ആദിത്യയെപ്രേരിപ്പിച്ചത്. കഥയും കവിതയുമുൾപ്പടെ കലാരംഗത്ത് നാട്ടിൽ നിറസാന്നിധ്യമായിരുന്ന അനഘ നാടിനെ ഒന്നാകെ സങ്കടക്കടലിലാക്കി രണ്ടു വർഷം മുമ്പാണ് മരണത്തിനു കീഴടങ്ങിയത്. ചേച്ചിയുമൊത്തുള്ള ഓർമകൾക്കു മുമ്പിലെ സമർപ്പണമാണ് മുടി നൽകിയതിലൂടെ ഉണ്ടായതെന്ന് ആദിത്യ പറഞ്ഞു. Read on deshabhimani.com