വയനാടിന് കൈത്താങ്ങ്

മാവേലിക്കര താലൂക്ക് ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച തുക 
ജി ഹരിശങ്കർ എം എസ് അരുൺകുമാർ എംഎൽഎയ്ക്ക് കൈമാറുന്നു


മാവേലിക്കര വയനാട് ദുരന്തബാധിതർക്കായി മാവേലിക്കര താലൂക്ക് ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നൽകി. യൂണിയൻ ജനറൽ സെക്രട്ടറി ജി ഹരിശങ്കർ എം എസ് അരുൺകുമാർ എംഎൽഎയ്ക്ക് കൈമാറി. എ തങ്കച്ചൻ, എസ് സുദർശനൻ, ബിജുമോൻ, സുനിൽകുമാർ, കെ ആർ ദേവരാജൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News