റോഡ് നിർമാണം തുടങ്ങി
മാന്നാർ മന്ത്രി സജി ചെറിയാന്റെ നിർദേശത്തെത്തുടർന്ന് പട്ടികജാതി വികസനവകുപ്പ് കോർപസ് ഫണ്ടിൽനിന്ന് പുലിയൂർ പഞ്ചായത്തിൽ ചാത്തമേൽകുറ്റി ജയപ്രകാശ് നഗർ ബണ്ട് റോഡ് നിർമാണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. റോഡിന്റെ നിർമാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം അധ്യക്ഷനായി. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ടി ടി ഷൈലജ, ജില്ലാ പഞ്ചായത്ത് അംഗം ഹേമലത മോഹൻ, പഞ്ചായത്തംഗം എം സി വിശ്വൻ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ പി പ്രദീപ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി ജി എബ്രഹാം, ലാലൻ തോന്നയ്‌ക്കാട്, ജേക്കബ് മൈക്കിൾ എന്നിവർ സംസാരിച്ചു. Read on deshabhimani.com