കെഎസ്‌ഇബി ആഭ്യന്തര പരാതി പരിഹാര സെൽ തുടങ്ങി
ആലപ്പുഴ കെഎസ്‌ഇബിയുടെ ആഭ്യന്തര പരാതി പരിഹാര സെൽ (ഐജിആർസി) പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉപഭോക്താക്കളുടെ പരാതികൾ മെച്ചപ്പെട്ട നിലയിൽ പരിഗണിക്കാനും പരിഹാരം കാണാനും സബ് ഡിവിഷൻ, സർക്കിൾ തലങ്ങളിലാണ് സെൽ പ്രവർത്തിക്കുക. ഉപഭോക്താക്കളുടെ പരാതിയിൽ പരിഹാരമായില്ലെങ്കിൽ സമീപിക്കേണ്ട ഓഫീസുകളാണ് ഐജിആർസികൾ. പ്രാഥമികതലത്തിൽ സാങ്കേതിക കാര്യങ്ങൾ സംബന്ധിച്ച പരാതികൾ അസി. എൻജിനിയർക്കും മീറ്റർ റീഡിങ്, ബില്ലിങ് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സീനിയർ സൂപ്രണ്ടിനും നൽകാം. രണ്ടാംതലത്തിൽ ഇലക്‌ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ചെയർമാനായ ഐജിആർസിക്ക് നൽകണം. നേരിട്ടോ ഫോൺ, ഇ–- മെയിൽ, ഓൺലൈൻ പോർട്ടൽ എന്നിവ വഴിയോ പരാതി നൽകാം. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഇലക്‌ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ സ്‌മിത മാത്യു അധ്യക്ഷയായി. Read on deshabhimani.com