റെയിൽവേ അവഗണന: 
എഫ്എസ്ഇടിഒ പ്രതിഷേധിച്ചു

കേരളത്തോടുള്ള റെയിൽവേ അവഗണനയ‍്ക്കും റെയിൽ യാത്രാദുരിതത്തിനുമെതിരെ എസ്എഫ്ഇടിഒ ആലപ്പുഴ റെയിൽവേ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ 
സിഐടിയു ദേശിയ കൗൺസിൽ അംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ-  കേരളത്തോടുള്ള റെയിൽവേ അവഗണനയ്‌ക്കെതിരെ ജീവനക്കാരും അധ്യാപകരും ആലപ്പുഴ റെയിൽവേ സ്റ്റേഷന്‌ സമീപം ധർണ നടത്തി. റെയിൽവേ യാത്രാദുരിതം പരിഹരിക്കുക, വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക, വനിതാ കമ്പാർട്ടുമെന്റുകൾ വർധിപ്പിക്കുക, സീസൺ ടിക്കറ്റ് യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സിഐടിയു ദേശീയ കൗൺസിൽ അംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ പി ഡി ജോഷി അധ്യക്ഷനായി. കെജിഒഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഡോ. സിജി സോമരാജൻ, കെജിഎൻഎ ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ്, ജില്ലാ ട്രഷറർ രമേശ് ഗോപിനാഥ്, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു, കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി അനിത, എൽ മായ, പി സജിത്, പി സി ശ്രീകുമാർ, ബി സന്തോഷ്, രജീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News