കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ഒഴിവ് നികത്തണം

കേരള പിഎസ്‍സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെയും പൊതുമേഖല സ്ഥാപനങ്ങളുടെയും കീഴിലെ സ്ഥാപനങ്ങളിലായി 10 ലക്ഷത്തിലധികം തസ്‌തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. റെയിൽവേയിൽ മാത്രം അഞ്ചുലക്ഷത്തോളം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു.    രണ്ട്‌ ലക്ഷത്തോളം പേർക്ക്‌ നിയമനം നൽകുകയും ഒഴിവുകൾ മുൻകൂട്ടി അറിയിച്ച്‌ ഉദ്യോഗാർത്ഥികൾക്ക് സഹായകരമായ നിലപാട്‌ സ്വീകരിക്കുന്ന കേരള സർക്കാരിനെയും കേരള പിഎസ്‌സിയെയും ശക്തിപ്പെടുത്തുക,  രാജ്യത്തെ ഭിന്നിപ്പിക്കുന്ന കേന്ദ്രനയം പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കേന്ദ്ര സർക്കാരിന്റ യുവജന–-തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കാൻ  സമ്മേളനം ആഹ്വാനം ചെയ്തു.     കെജിഒഎ ഹാളിൽ സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. യൂണിയൻ സംസ്ഥാന സെക്രട്ടറി കെ വി സുനുകുമാർ, സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ വി കെ രാജു, എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ  സി സിലീഷ്, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി പി ഡി ജോഷി, കെജിഒഎ ജില്ലാ സെക്രട്ടറിയറ്റംഗം രഞ്‌ജിത്, ടി എ ബിജു എന്നിവർ സംസാരിച്ചു.  വി ആർ രജീഷ് അധ്യക്ഷനായി. Read on deshabhimani.com

Related News