നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

ചേർത്തല മുട്ടം സെന്റ്‌ മേരീസ്‌ പാരിഷ് ഫാമിലിയൂണിയന്റെ സ്വാതന്ത്ര്യദിന ക്വിസ് ഫൊറോന വികാരി ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനംചെയ്യുന്നു


ചേർത്തല  നഗരസഭാങ്കണത്തിൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ പതാക ഉയർത്തി. ഓഫീസിന്‌ മുന്നിലെ സ്വാതന്ത്ര്യ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പർച്ചന നടത്തി. അങ്കണത്തിൽ ഒരുക്കിയ ത്രിവർണ ക്യാൻവാസിൽ സന്ദേശമെഴുതിയും ചിത്രംവരച്ചും ജീവനക്കാർ, കൗൺസിലർമാർ, ഹരിതകർമസേന എന്നിവർ ആഘോഷത്തിൽ പങ്കാളികളായി. ചേർത്തല കോടതിസമുച്ചയത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ആർ പ്രമോദ് പതാക ഉയർത്തി. അഡീഷണൽ ജില്ലാ ജഡ്‌ജ്‌ കെ എം വാണി സ്വാതന്ത്ര്യദിന സന്ദേശംനൽകി.  പട്ടണക്കാട് പ്രതീക്ഷ റസിഡന്റ്‌സ് അസോസിയേഷനിൽ പ്രസിഡന്റ് പി എസ്‌ മാമച്ചൻ പതാക ഉയർത്തി. ലയൺസ്‌ ക്ലബ്‌ ഓഫ്‌ ചേർത്തല കൊയർലാൻഡ്‌ മാടയ്‌ക്കൽ ജീവ സ്‌പെഷ്യൽ സ്‌കൂൾ കുട്ടികളോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രൊഫ. സാംസൺ തോമസ്‌ പതാക ഉയർത്തി. തോമസ്‌ കാളാരൻ അധ്യക്ഷനായി. മുട്ടം സെന്റ്‌ മേരീസ്‌ പാരിഷ് ഫാമിലി യൂണിയന്റെ സ്വാതന്ത്ര്യദിന ക്വിസ് ഫൊറോന വികാരി ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനംചെയ്‌തു. പാരിഷ് ഫാമിലിയൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ അധ്യക്ഷനായി. സ്വാതന്ത്ര്യദിനത്തിൽ റോട്ടറി ക്ലബ് ഓഫ് ചേർത്തല കൂട്ടയോട്ടവും ദീപശിഖാ പ്രയാണവും നടത്തി. വിദ്യാർഥികൾ ഉൾപ്പെടെ പങ്കെടുത്തു. ധനേശൻ പൊഴിക്കൽ ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ് ശിവൻകുട്ടിനായർ ദീപശിഖാപ്രയാണം ഫ്ലാഗ് ഓഫ്ചെയ്‌തു. ക്ലബ് ഓഫീസിനുമുന്നിൽ പ്രസിഡന്റ് സുമേഷ് ചെറുവാരണം ദേശീയപതാക ഉയർത്തി. Read on deshabhimani.com

Related News