കെെനകരി സുരേന്ദ്രനെ 
അനുസ്മരിച്ചു

മന്ത്രി സജി ചെറിയാൻ കൈനകരി സുരേന്ദ്രന്റെ വീട് സന്ദർശിക്കുന്നു


അമ്പലപ്പുഴ സാംസ്‌കാരിക സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കെെനകരി സുരേന്ദ്രനെ കുഞ്ചൻ നമ്പ്യാർ സ്‌മാരക സമിതി അനുസ്‌മരിച്ചു. ചെയർമാൻ പ്രൊഫ. എൻ ഗോപിനാഥൻപിള്ള അധ്യക്ഷനായി. സെക്രട്ടറി എസ് പ്രദീപ്‌ അനുസ്‌മരണ പ്രമേയം അവതരിപ്പിച്ചു. തകഴി സ്‌മാരക സമിതി സെക്രട്ടറി കെ ബി അജയകുമാർ, സോമശേഖരൻ, അലിയാർ എം മാക്കിയിൽ, മുഞ്ഞനാട് രാമചന്ദ്രൻ, രാജു കഞ്ഞിപ്പാടം, എ സുജാത, രാജ ശ്രീകുമാർവർമ, കെ പി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.  പറവൂർ പബ്ലിക് ലൈബ്രറി കൈനകരി സുരേന്ദ്രനെ അനുസ്മരിച്ചു. അദ്ദേഹം രചിച്ച ചന്ദന ഗന്ധിയായ പൊന്നുപോലെ പുസ്തകത്തിൽ ചർച്ച സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ്‌ ഡോ. എസ് അജയകുമാർ അധ്യക്ഷനായി. തകഴി സ്‌മാരകം സെക്രട്ടറി കെ ബി അജയകുമാർ കൈനകരി സുരേന്ദ്രൻ സ്മൃതി നടത്തി. കഥാ കാവ്യ ഗാന സന്ധ്യയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ അലിയാർ എം മാക്കിയിൽ, ജ്യോതി ടാഗോർ, ജെ ഷിജിമോൻ, ഡി ബി അജിത് കുമാർ, പി രാമചന്ദ്രൻ, വി കെ വിശ്വനാഥൻ, വൈഗ വി നായർ, സുജേഷ്, ഷമീർ ബ്രദേഴ്സ്, ശ്രീജ ജി നായർ, നന്ദന സുനിൽകുമാർ എന്നിവർ പങ്കെടുത്തു. ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ഗാനാലാപനവും, ലൈബ്രറിയുടെ 50–--ാം വാർഷികത്തിന്റെ ഭാഗമായി കൈനകരി സുരേന്ദ്രൻ എഴുതിയ സ്വാഗതഗാനം ഒ ഷാജഹാനും ആലപിച്ചു. കൈനകരി സുരേന്ദ്രന്റെ മകൻ കെ എസ് സുദീപ്കുമാർ, ലൈബ്രറി സെക്രട്ടറി കെ വി രാഗേഷ്, ജോയിന്റ്‌ സെക്രട്ടറി കെ സി അജിത് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News