കായംകുളത്ത്‌ ഉയരുന്നത്‌ പുതുപുത്തൻ കെഎസ്ആർടിസി ടെർമിനൽ

കായംകുളത്ത് പൊളിച്ചുമാറ്റുന്ന പഴയ കെഎസ്ആർടിസി കെട്ടിടങ്ങളിലൊന്ന്‌


കായംകുളം  കായംകുളത്തെ കെഎസ്ആർടിസി ബസ്‌ ടെർമിനലിന്റെ പുനർനിർമാണത്തിന്‌ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ ദ്രുതഗതിയിൽ. ജീർണാവസ്ഥയിലായ ബസ്‌ ടെർമിനലിന്റെ പുനർനിർമാണത്തിനായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിരുന്നു. 45 ദിവസത്തിനകം പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന കെഎസ്ആർടിസി ഡിപ്പാർട്ട്‌മെന്റിന്റെ നിർദേശത്തെത്തുടർന്ന് വളരെ വേഗത്തിലാണ് പ്രവർത്തനങ്ങൾ.  കെഎസ്ആർടിസിയുടെ ഓഫീസ് പ്രവർത്തനത്തിന്‌ കായംകുളം മിനി സിവിൽ സ്‌റ്റേഷനിൽ നിലവിൽ ഒഴിഞ്ഞുകിടക്കുന്ന, നേരത്തെ മുൻസിഫ് കോടതി പ്രവർത്തിച്ച സ്ഥലം കലക്‌ടർ അനുവദിച്ചു. ഇവിടെ ഓഫീസ് പ്രവർത്തനം പുരോഗമിക്കുകയാണ്.  നവീകരണത്തിന്‌ തടസമില്ലാതെ സ്‌റ്റാൻഡിലൂടെതന്നെ ബസ് പൊകുന്നു. സ്‌റ്റാൻഡിലെ മുഴുവൻ പഴയ കെട്ടിടങ്ങളും പൊളിച്ചുമാറ്റും. ഇതിനുശേഷം മണ്ണ് പരിശോധന . പൊതുമരാമത്തുവകുപ്പ് ഡിപിആർ സമർപ്പിക്കും. കെട്ടിടത്തിന്റെ ഡ്രോയിങും തയ്യാറാക്കും.  ദീർഘകാലത്തെ ആവശ്യമായിരുന്ന കെഎസ്ആർടിസി സ്‌റ്റാൻഡിന്റെ വികസനം യു പ്രതിഭ എംഎൽഎയുടെ  ഇടപെടലിലൂടെയാണ്  യാഥാർഥ്യമാകുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാണ്‌ കെട്ടിടസമുച്ചയം നിർമിക്കുന്നത്. Read on deshabhimani.com

Related News