ചെന്നിത്തല പള്ളിയോടം 
ആറന്മുളയ്‌ക്ക്‌ യാത്രതിരിച്ചു

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാൻ ചെന്നിത്തല പള്ളിയോടം അച്ചൻകോവിലാറിലെ വലിയപെരുമ്പുഴ പള്ളിയോടക്കടവിൽനിന്ന്‌ 
ആറന്മുളയിലേക്ക്‌ പുറപ്പെടുന്നു


മാന്നാർ വഞ്ചിപ്പാട്ടും നാമജപവും വായ്‌ക്കുരവയും ആർപ്പുവിളിയും ഇഴചേർന്ന അന്തരീക്ഷത്തിൽ 130–--ാമത് തിരുവാറന്മുള ദർശനത്തിനും ഉത്രട്ടാതി ജലോത്സവത്തിനും പങ്കെടുക്കാൻ ചെന്നിത്തല പള്ളിയോടം ആറന്മുളയിലേക്ക് യാത്രതിരിച്ചു. ചെന്നിത്തല തെക്ക് 93–--ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ പള്ളിയോടം അച്ചൻകോവിലാറിലെ വലിയപെരുമ്പുഴ പള്ളിയോട കടവിൽനിന്നാണ് പുറപ്പെട്ടത്.     ചൊവ്വ രാവിലെമുതൽ പള്ളിയോടക്കടവിൽ ഭക്തരിൽനിന്ന്‌ നിറപറ, അവിൽപ്പൊതി, മുത്തുക്കുട, നയമ്പ്, താംബൂലാദി വഴിപാടുകളും സ്വീകരിച്ചു. പള്ളിയോടത്തിൽ കർപ്പൂരാരാധനയും അച്ചൻ കോവിലാറിൽ പ്രദക്ഷിണവും അവൽ, കദളിക്കുല, ധനക്കിഴി, താംബൂലം എന്നിവ കരനാഥൻ ദിപു പടകത്തിൽ പള്ളിയോടത്തിൽ സമർപ്പിച്ചു.       എൻഎസ്എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡ​ന്റ് ഡോ. പ്രദീപ് ഇറവങ്കര, താലൂക്ക് യൂണിയൻ സെക്രട്ടറി സാനിഷ്‌കുമാർ, എൻഎസ്എസ് പ്രതിനിധിസഭ അംഗം സതീശ് ചെന്നിത്തല, സദാശിവൻപിള്ള, ജി ഉണ്ണികൃഷ്‌ണൻ, അഭിലാഷ് തുമ്പിനാത്ത്, ഗോപാലകൃഷ്‌ണപിള്ള, വിനീത് വി നായർ, ക്യാപ്റ്റൻ അരുൺകുമാർ, വൈസ്‌ക്യാപ്റ്റൻ രാജേഷ്, രാജേഷ് മഠത്തിൽ വടക്കതിൽ, എസ് സുധീഷ്‌കുമാർ എന്നിവർ പങ്കെടുത്തു. അച്ചൻകോവിലാർ, കുട്ടമ്പേരൂർ ആറ്, പമ്പാനദികളിലൂടെ 80 കിലോമീറ്ററോളം തുഴഞ്ഞാണ് പള്ളിയോടം ആറന്മുമളയിലെത്തുന്നത്. Read on deshabhimani.com

Related News