ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

കേരള ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര കേരള ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മാവേലിക്കര പ്രായിക്കരയില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആര്യനാട് മോഹന്‍ അധ്യക്ഷനായി.  കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന തടയുക, ബ്യൂട്ടി തെറാപ്പി ചമയകലയില്‍ ഉള്‍പ്പെടുത്തുക, ബ്യൂട്ടീഷ്യന്മാരെ ഇഎസ്‌ഐ സ്‌കീമില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തിലുയര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേര്‍ളി സജി, സംസ്ഥാന സെക്രട്ടറി മഞ്‌ജു രാജ്കുമാര്‍, സൂസന്‍ എസ് ജോസഫ്, സുലേഖ കാലടി, ഷേര്‍ളി ആന്റണി എന്നിവര്‍ സംസാരിച്ചു.  ഭാരവാഹികള്‍:  സൂസന്‍ എസ് ജോസഫ് (പ്രസിഡന്റ്), സൂര്യ തിലക് (സെക്രട്ടറി), കൃഷ്‌ണ സുഭാഷ് (ജോയിന്റ്‌ സെക്രട്ടറി), ബെറ്റ്സിമോള്‍ (ട്രഷറര്‍), സുരേഷ് ജെന്‍സ്വിങ് (കോ-–-ഓര്‍ഡിനേറ്റര്‍). Read on deshabhimani.com

Related News