ആലപ്പി പറവൂർ സഹ. സംഘം 
ഓഫീസ് മന്ദിരം തുറന്നു

ആലപ്പി പറവൂർ സഹകരണസംഘത്തിന്റെ പുതിയ മന്ദിരം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു


 അമ്പലപ്പുഴ സഹകരണ മേഖല മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി രംഗത്തേക്കും കടന്നെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. 12 ടൺ ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ കയറ്റിയയച്ചു. കർഷകർക്കും സഹായകമാകുംവിധം നെല്ല് സംഭരണ വിപണ രംഗത്തേക്കുകൂടി സഹകരണ മേഖല കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  ആലപ്പി പറവൂർ സർവീസ് സഹകരണ സംഘത്തിന്റെ (നമ്പർ 1214) പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  എച്ച് സലാം എംഎൽഎ അധ്യക്ഷനായി. സഹകരണ സംഘം ജോയിന്റ്‌ രജിസ്ട്രാർ വി കെ സുബിന ആദ്യനിക്ഷേപം സ്വീകരിച്ചു. സംഘത്തിന്റെ ആദ്യകാല ഭാരവാഹികളെ ആദരിച്ചു. കൺസ്യൂമർ ഫെഡ് ഡകറക്ടർ ബോർഡംഗം എ ഓമനക്കുട്ടൻ, സഹകരണ സംഘം ജോയിന്റ്‌ ഡയറക്ടർ പി സുനിൽകുമാർ, ജോയിന്റ്‌ രജിസ്ട്രാർ വി സി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബാ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, രാഷ്ട്രീയ പാർടി പ്രതിനിധികളായ ഇ കെ ജയൻ, കെ എസ് രാജൻ, സംഘം ഭരണസമിതി അംഗങ്ങളായ എൻ പി വിദ്യാനന്ദൻ, എസ് രാജേഷ്, ജി ആനന്ദൻപിള്ള, എസ് ജിത്ത്, ആർ പുരുഷോത്തമപ്പണിക്കർ, പി സി സിക്സ്റ്റസ്, എസ് മധു, ചിത്രലേഖ കിഷോർ, സെക്രട്ടറി എം പി ജലജ, സംഘം പ്രസിഡന്റ്‌ വി കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News