സ്‌ത്രീകൾക്കെതിരായ 
ചൂഷണം അവസാനിപ്പിക്കണം: വനിതസാഹിതി

വനിതസാഹിതി ജില്ലാ സമ്മേളനം തനൂജ ഭട്ടതിരി ഉദ്ഘാടനംചെയ്യുന്നു


അമ്പലപ്പുഴ  കലാ –- സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന സ്‌ത്രീകൾക്കെതിരെയുള്ള ലൈംഗിക, സാമ്പത്തിക ചൂഷണം അവസാനിപ്പിക്കണമെന്നും കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്നും വനിത സാഹിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പി കെ റോസി നഗറിൽ (അമ്പലപ്പുഴ പി കെ എം ഗ്രന്ഥശാല ഹാൾ) സംഘടിപ്പിച്ച സമ്മേളനം എഴുത്തുകാരി തനൂജ ഭട്ടതിരി ഉദ്ഘാടനംചെയ്‌തു. ഡോ. ബിച്ചു എക്‌സ്‌ മലയിൽ അധ്യക്ഷയായി.   ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥന സെക്രട്ടറി സി എസ് സുജാത, വനിത സാഹിതി സംസ്ഥാന സെക്രട്ടറി പി എൻ സരസമ്മ, ജില്ലാ സെക്രട്ടറി സഫിയ സുധീർ, ഏരിയ സെക്രട്ടറി കസ്‌തൂരി ഗിരിപ്രസാദ്, വിശ്വൻ പടനിലം, ജോസഫ് ചാക്കോ, എച്ച് സുബൈർ, രാജു കഞ്ഞിപ്പാടം, ബി ശ്രീകുമാർ എന്നിവർ  സംസാരിച്ചു. ഭാരവാഹികളായി സഫിയ സുധീർ (പ്രസിഡന്റ്‌), വി എസ് കുമാരി വിജയ (സെക്രട്ടറി), ജിസാ ജോയി, ഷീബ രാകേഷ് (വൈസ്‌പ്രസിഡന്റുമാർ), ശ്രീപ്രിയ മാവേലിക്കര, കസ്‌തൂരി ഗിരിപ്രസാദ്, ആർ ഷീബ (ജോയിന്റ്‌ സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. Read on deshabhimani.com

Related News