കിറുകൃത്യം ആദിത്യന്റെ ഈഫൽ പെരുമ

ഗണിത ശാസ്ത്രമേള ഹയർ സെക്കൻഡറി വിഭാഗം സ്റ്റിൽ മോഡൽ 
മത്സരത്തിൽ പത്തനംതിട്ട കോന്നി ജിഎച്ച്എസ്എസിലെ 
പി വി ആദിത്യൻ തയ്യാറാക്കിയ ഈഫൽ ടവർ


  ആലപ്പുഴ  ഏഴ്‌ മഹാത്ഭുതങ്ങളിൽ ഒന്നായിരുന്ന ഈഫൽ ടവറായിരുന്നു ഗണിത ശാസ്‌ത്രമേള ഹയർസെക്കൻഡറി വിഭാഗം സ്‌റ്റിൽ മോഡൽ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. കണക്കും നിർമിതിയുമായി എന്തുബന്ധം എന്ന സംശയം ന്യായമാണ്. ചോദ്യത്തിന് മറുപടിയായി ഒന്നുകൂടി സൂക്ഷിച്ച് നോക്കാൻ പത്തനംതിട്ട കോന്നി ജിഎച്ച്എസ്എസ് വിദ്യാർഥി പി വി ആദിത്യന്റെ ചിരിയോടെയുള്ള മറുപടി. ജാമ്യതീയ രൂപങ്ങളായ ത്രികോണം, സ്‌ക്വയർ പിരമിഡ്, പരാബോള, ലംബകം തുടങ്ങിവയും ചിഹ്നങ്ങളും ഉപയോഗിച്ചാണ് ഈഫൽ ടവർ ഒരുക്കിയിരിക്കുന്നത് എന്നതാണ് കൗതുകം. 156 സെന്റിമീറ്റർ ഉയരത്തിൽ ഒരുക്കിയിരിക്കുന്ന മാതൃകയിൽ ഗണിതശാസ്‌ത്രത്തിലെ പ്രധാനപ്പെട്ട തത്വങ്ങളായ ഡിഫറൻസിയേഷൻ, ഇന്റഗ്രേഷൻ എന്നിവ ഉപയോഗിച്ചിരിക്കുന്നതും രസകരമായാണ്. മാതൃകയിലെ  ഒരുകള്ളിയുടെ അളവുകണ്ടെത്തിയാൽ ഇന്റഗ്രേഷൻ സമവാക്യം ഉപയോഗപ്പെടുത്തി നിർമിതിയുടെ മുഴുവനായുള്ള അളവ് ലഭിക്കും. ഇനി ഇപ്പോൾ ഭൂചലനത്തെത്തുടർന്ന് ടവറിലെ ഏതേലും ഭാഗത്തിന് സ്ഥാനമാറ്റം സംഭവിച്ചാൽ അത് കണക്കാക്കാൻ ഡിഫറൻസിയേഷൻ സമവാക്യത്തിലൂടെ സാധിക്കും എന്നതും സവിശേഷതയാണ്‌.   Read on deshabhimani.com

Related News