സ്‌ത്രീത്തൊഴിലാളികളെ വേതനവ്യവസ്ഥയിലേക്ക് 
കൊണ്ടുവരണം: പി സതീദേവി

വനിതാ കമീഷൻ ആശാ വർക്കർമാർക്കായി സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ 
അഡ്വ. പി സതീദേവി ഉദ്ഘാടനംചെയ്യുന്നു


  ആലപ്പുഴ വിവിധ ക്ഷേമപദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്‌ത്രീത്തൊഴിലാളികളെ കൃത്യമായ വേതനവ്യവസ്ഥയിലേക്ക് കൊണ്ടുവരണമെന്ന് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. സംസ്ഥാനത്തെ ആശാപ്രവർത്തകർക്കായി കമീഷൻ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ജെൻഡർ പാർക്കിൽ ചെയ്യുകയായിരുന്നു അവർ. കമീഷൻ അംഗം  ഇന്ദിര രവീന്ദ്രൻ അധ്യക്ഷയായി. ആശാ പ്രവർത്തകരും അങ്കണവാടി പ്രവർത്തകരും ഉൾപ്പെടുന്ന വലിയ വിഭാഗത്തിന്റെ പ്രവർത്തനം ജോലിയായി പരിഗണിക്കാതെ ഓണറേറിയം, ഇൻസെന്റീവ്, പാരിതോഷികം എന്ന പേരിൽ തുക നൽകുകയാണ് കേന്ദ്രസർക്കാർ.      സംസ്ഥാനത്ത് തൊഴിൽമേഖലയിലും അല്ലാതെയും ഒട്ടേറെ പ്രയാസങ്ങൾ നേരിടുന്ന സ്‌ത്രീകളെ കേൾക്കാനാണ് കമീഷൻ പബ്ലിക് ഹിയറിങ്ങുകൾ നടത്തുന്നത്. ചർച്ചകളിലെ നിർദേശങ്ങൾ സർക്കാരിന് കൈമാറുമെന്നും അധ്യക്ഷ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യാതിഥിയായി. കമീഷൻ അംഗങ്ങളായ വി ആർ മഹിളാമണി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത, എൻഎച്ച്എം പ്രോഗ്രാം ഓഫീസർ ഡോ. കോശി പണിക്കർ തുടങ്ങിയവർ സംസാരിച്ചു. കമീഷൻ റിസർച്ച് ഓഫീസർ എ ആർ അർച്ചന ചർച്ചയ്‌ക്ക്‌ നേതൃത്വം നൽകി. Read on deshabhimani.com

Related News