ശിശുദിന പ്രസംഗ മത്സരം 24ന്



ആലപ്പുഴ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ എൽ പി , യു പി, ഹൈസ്കൂൾ തലത്തിൽ 24 ന് പ്രസംഗമത്സരം നടത്തുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു.രാവിലെ 10 ന് ആലപ്പുഴ ടൗൺഹാളിന് സമീപമുളള ജൻഡർ പാർക്കിലാണ് പ്രസംഗ മൽസരം. പ്രസംഗ മത്സര വിജയികൾ, 25 ന് തിരുവനന്തപുരത്ത്  സംസ്ഥാന ശിശുദിന ആഘോഷപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കണം.ശിശുക്ഷേമസമിതി യോഗത്തിൽ എ ഡി എം   ആശ സി എബ്രഹാം അധ്യക്ഷയായി. ശിശുക്ഷേമസമിതി സെക്രട്ടറി കെ ഡി ഉദയപ്പൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ നസീർ പുന്നക്കൽ, സി ഡബ്ല്യു സി ചെയർപേഴ്സൺ ജി വസന്തകുമാരി അമ്മ ,ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി വി മിനിമോൾ, മായാലക്ഷ്മി, കെ നാസർ ,ദേവ നാരായണൻ , സി ശ്രീലേഖ , എന്നിവർ സംസാരിച്ചു. വിവരങ്ങൾക്ക് 88910 10637 ഫോൺ നമ്പരിൽ ബന്ധപ്പെടാം. Read on deshabhimani.com

Related News