കെജിഒഎ ഇടപെടൽ വിജയം; ലിഫ്‌റ്റുകൾ പ്രവർത്തനക്ഷമമാക്കും
ആലപ്പുഴ മിനി സിവിൽ സ്‌റ്റേഷൻ കെട്ടിടത്തിന്റെ ലിഫ്റ്റുകൾ തകരാറിലായ വിഷയത്തിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഇടപെടൽ ഫലംകാണുന്നു. ലിഫ്‌റ്റുകൾ അറ്റകുറ്റപ്പണിചെയ്‌ത് പ്രവർത്തിപ്പിക്കാൻ തീരുമാനമായി. പിഡബ്ല്യുഡി ഇലക്‌ട്രിക്കൽ വിഭാഗം എഇ എ ആർ ഷൈനാസും എഎക്‌സ്‌ഇ എസ് ശിവപ്രസാദും ടെക്‌നീഷ്യൻമാരും ലിഫ്‌റ്റുകൾ പരിശോധിച്ചു. തകരാറിലായ ലിഫ്‌റ്റുകളിലൊന്ന് രണ്ട് ദിവസത്തിനുള്ളിലും രണ്ടാമത്തേത് ഒരാഴ്‌ചയ്‌ക്കുള്ളിലും അറ്റകുറ്റപ്പണി നടത്തും. ലിഫ്‌റ്റുകൾ തകരാറിലായതോടെ സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബുവിന്റെ നേതൃത്വത്തിൽ കെജിഒഎ, അമ്പലപ്പുഴ തഹസിൽദാർ കൂടിയായ സിവിൽ അനക്‌സ് കെട്ടിടത്തിന്റെ എസ്‌റ്റേറ്റ് മാനേജറിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. 250 ജീവനക്കാർ പ്രവർത്തിക്കുന്ന, ആയിരങ്ങൾ ദിവസവും വിവിധ ആവശ്യങ്ങൾക്ക് വന്നുപോകുന്ന അഞ്ച് നില മിനി സിവിൽസ്‌റ്റേഷനിൽ ലിഫ്റ്റില്ലാതെ പ്രവർത്തിക്കുക അസാധ്യമാണെന്നും കെജിഒഎ വ്യക്തമാക്കി. Read on deshabhimani.com