കാർഷിക മേഖലയ്ക്ക് പലിശ കുറഞ്ഞ വായ്പാ പദ്ധതിയുമായി കാർഡ് ബാങ്ക്
മാവേലിക്കര കാർഷിക മേഖലയ്ക്ക് പലിശ കുറഞ്ഞ വായ്പ പദ്ധതിയുമായി മാവേലിക്കര പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്. സംസ്ഥാന കാർഷിക വികസന ബാങ്ക് നബാർഡുമായി ദീർഘകാലമായി നടത്തുന്ന ചർച്ചകളെ തുടർന്ന് പുതിയ കാർഷിക വായ്പയ്ക്ക് നബാർഡ് അംഗീകാരം നൽകി. നൂറുകോടി രൂപ സംസ്ഥാന കാർഷിക വികസന ബാങ്കിന് നബാർഡ് അനുവദിച്ചു. അഞ്ചുവർഷമാണ് വായ്പയുടെ കാലാവധി. 8.5 ശതമാനമാണ് പലിശ. കാർഷിക മേഖലയുമായി ബന്ധപ്പെട്ട കന്നുകാലി വളർത്തൽ, ക്ഷീര വികസനം, മത്സ്യകൃഷി, പച്ചക്കറിത്തോട്ടം, ഫലവൃക്ഷ വ്യാപനം, കരകൃഷി ഉൽപാദനം, തുടങ്ങി എല്ലാവിധ കാർഷിക കാർഷികേതര ഉൽപാദനത്തിനും വായ്പ എടുക്കാനാവും. വിശദവിവരങ്ങൾക്ക് മാവേലിക്കര കാർഡ് ബാങ്കുമായി ബന്ധപ്പെടണമെന്ന് ബാങ്ക് പ്രസിഡന്റ് ജി ഹരിശങ്കറും സെക്രട്ടറി എൻ എസ് ശരത്തും അറിയിച്ചു. ഫോൺ: 0479 2309415, 8547875714 Read on deshabhimani.com