പൂതംകുന്ന്, വലിയപറമ്പ് നഗറുകൾക്ക് തണലായി മുളക്കുഴ

മുളക്കുഴ പൂതംകുന്ന് നഗർ സമ്പൂർണ ഭവന പുനരുദ്ധാരണ പദ്ധതിയുടെ പ്രത്യേക ഗ്രാമസഭ മന്ത്രി സജി ചെറിയാൻ 
ഉദ്ഘാടനംചെയ്യുന്നു


ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ പൂതംകുന്ന്, വലിയപറമ്പ് നഗറുകളുടെ സമഗ്രവികസനം ലക്ഷ്യമാക്കി സമ്പൂർണ ഭവനപുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നു. മന്ത്രി സജി ചെറിയാന്റെ നിർദേശത്തെത്തുടർന്നാണ്‌ രണ്ടിടത്തും പദ്ധതി ഭരണസമിതി ഏറ്റെടുത്തത്‌.    പൂതംകുന്ന് സമഗ്രവികസനത്തിൽ ജനറൽ വിഭാഗത്തിലെ 15 കുടുംബത്തിന്‌ ഒരുലക്ഷം രൂപ വീതവും പട്ടികജാതി വിഭാഗത്തിലെ 10 കുടുംബങ്ങൾക്ക് ഒന്നരലക്ഷം രൂപ വീതവും നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്.   വാസയോഗ്യമല്ലാത്ത ജനറൽ, പട്ടികജാതി വിഭാഗങ്ങളിലായി നാല്‌ കുടുംബത്തിന്‌ നാലുലക്ഷം രൂപ വീതം നൽകി എട്ട് പുതിയ വീടുകളും നിർമിക്കും. ഇതിനായി സംസ്ഥാന കോ-–-ഓർഡിനേഷൻ കമ്മിറ്റിയുടെ അനുമതി ലഭിച്ചാലുടൻ പദ്ധതി നടപ്പാക്കും. ലൈഫ് ഭവനപദ്ധതിയിലും പുതിയ വീടുകൾ ലഭ്യമാക്കും.    മന്ത്രി സജി ചെറിയാന്റെ എംഎൽഎ ആസ്‌തിവികസന ഫണ്ടിൽ അനുവദിച്ച 47 ലക്ഷം രൂപയുടെ പുതിയ റോഡ്‌ നിർമാണവും ഉടൻ ആരംഭിക്കും. എംഎൽഎ ഫണ്ട്‌ ഉപയോഗിച്ച്‌ ആധുനിക ശ്‌മശാന നിർമാണം തുടങ്ങാൻ നടപടിയും സമ്പൂർണ കുടിവെള്ള പദ്ധതിയുടെ പൈപ്പിടലും അനുബന്ധകാര്യങ്ങളും പുരോഗമിക്കുന്നു. പഞ്ചായത്ത്‌  സ്ഥലമായ കളരിത്തറയിൽ സബ് വാട്ടർടാങ്കിന്റെ നിർമാണം ആംരഭിച്ചു. പ്രത്യേക ഗ്രാമസഭ  ഭവന പുനരുദ്ധാരണ പദ്ധതിക്ക്‌ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന പ്രത്യേക ഗ്രാമസഭ പൂതംകുന്നിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ സദാനന്ദൻ അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ്‌ രമ മോഹൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ കെ ആർ രാധാഭായ്, കെ പി പ്രദീപ്, ഡി പ്രദീപ്, കെ സി ബിജോയ്, മഞ്‌ജു, ടി അനു, കെ സാലി എന്നിവർ സംസാരിച്ചു.    വലിയപറമ്പ് നഗറിലും ജനറൽ വിഭാഗങ്ങൾക്ക് ഒരുലക്ഷം രൂപ വീതം നൽകി വീടുകൾ നവീകരിക്കുന്ന പദ്ധതി  പഞ്ചായത്ത് ഏറ്റെടുത്തു.  പട്ടികജാതി വികസനവകുപ്പ് അംബേദ്കർ ഭവനപദ്ധതിയിൽ മുഴുവൻ പട്ടികജാതി കുടുംബങ്ങളുടെയും വീടുകൾ നവീകരിക്കും. വലിയപറമ്പ് അങ്കണവാടി കെട്ടിട നിർമാണവും പൂർത്തീകരിച്ചു. വൈദ്യുതി നൽകാനും ശൗചാലയ നിർമാണത്തിനും തീരുമാനിച്ചതായി കെ കെ സദാനന്ദൻ അറിയിച്ചു.     Read on deshabhimani.com

Related News