ഒറ്റയ്ക്കുള്ള താമസം 
ബന്ധുക്കളുമായി അടുപ്പമില്ല

കൊല്ലപ്പെട്ട വിജയലക്ഷ്‌മിയുടെ മൃതദേഹം കണ്ടെത്തുന്നതിനായി 
കുഴിയെടുക്കുമ്പോൾ സമീപത്തെ വീടുകളിൽനിന്ന് നോക്കുന്നവർ


  കരുനാഗപ്പള്ളി ഏറെക്കാലം മുമ്പ് ഇടുക്കിയിൽ വിവാഹം കഴിച്ച് അയച്ച വിജയലക്ഷ്മി രണ്ടുകുട്ടികൾ ഉണ്ടായശേഷം കുട്ടികളുടെ ചെറുപ്രായത്തിൽ ഭർത്താവുമായി പിണങ്ങി തിരികെപ്പോരുകയായിരുന്നു.  പിന്നീട്‌ ജീവിതം ഒറ്റയ്ക്കായിരുന്നു. മകളും മകനും ഇവർക്കുണ്ട്‌. ഇവരുമായി വലിയ അടുപ്പമില്ല. കുലശേഖരപുരം ആറാം വാർഡിലാണ്‌ കുടുംബവീട്.  സമീപത്ത്‌ പല സ്ഥലങ്ങളിലായി വാടകവീടുകളിൽ താമസിച്ചു വരികയായിരുന്നു. ഹാർബറിൽ ജോലിക്കു പോയ വിജയലക്ഷ്മി അവിടെവച്ചാണ്‌  ജയചന്ദ്രനെയും സുധീഷിനെയും പരിചയപ്പെടുന്നത്. Read on deshabhimani.com

Related News