ബീച്ച് ഫെസ്റ്റ് ലോഗോ പ്രകാശിപ്പിച്ചു
ആലപ്പുഴ ജില്ലാ ഭരണകേന്ദ്രവും നഗരസഭയും ഡിടിപിസിയും ചേർന്ന് 28 മുതൽ 31 വരെ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റ്-–- 2024ന്റെ ലോഗോ പ്രകാശിപ്പിച്ചു. കലക്‌ടറുടെ ചേമ്പറില്‍ എച്ച് സലാം എംഎല്‍എ കലക്‌ടര്‍ അലക്‌സ് വര്‍ഗീസിന് കൈമാറിയാണ് പ്രകാശിപ്പിച്ചത്. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറും നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ നസീര്‍ പുന്നക്കല്‍, കൗണ്‍സിലര്‍മാരായ എ ഷാനവാസ്, പി രതീഷ്, കമ്മിറ്റിയംഗം കെ നാസര്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍ട്ടിസ്റ്റ് ആനന്ദ ബാബുവാണ് ലോഗോ രൂപകൽപ്പന ചെയ്‌തത്. Read on deshabhimani.com