കള്ളുഷാപ്പിൽ മോഷണം:
പ്രതികൾ പിടിയിൽ



അരൂർ എഴുപുന്നയിലെ കള്ളുഷാപ്പിൽ കയറി 10,000 രൂപ മോഷ്‌ടിച്ച 2 പേർ അരൂർ പൊലീസിന്റെ പിടിയിലായി.എഴുപുന്ന കുഴുവേലി നീകർത്തിൽ ശരത്ത് (23), നാളികാട്ട് വൈശാഖ് (25) എന്നിവരാണ് പിടിയിലായത്. ഷാപ്പിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ ഇരുവരും മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്‌ടിച്ചത്. ഷാപ്പിലെ സിസിടിവി ക്യാമറയുടെ ദിശ മാറ്റിയ ശേഷമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു മോഷണം ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയാണ് ശരത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്‌തു. Read on deshabhimani.com

Related News