യുവതിയെ അപമാനിച്ചു; 
ബിജെപി പ്രവർത്തകനെതിരെ കേസ്‌



ചെങ്ങന്നൂർ യുവതിയോട്‌ ലൈംഗികച്ചുവയോടെ സംസാരിക്കുകയും വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ ബിജെപി പ്രവർത്തകനെതിരെ കേസ്‌. തിരുവൻവണ്ടൂർ ഇരമല്ലിക്കര കളത്രയിൽ ആദിത്യൻ ബിനു പിള്ളയ്ക്കെതിരെയാണ് (അമ്പാടി–- 20) യുവതിയുടെ പരാതിയിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലൈ രണ്ടുമുതൽ തുടർച്ചയായി ഫേസ്ബുക്കിൽ വ്യാജപ്രൊഫൈലുകളിലൂടെ യുവതിക്കെതിരെ പോസ്റ്റുകളിട്ടിരുന്നു. തിരുവൻവണ്ടൂർ പഞ്ചായത്തംഗവും ബിജെപി നേതാവുമായ നിഷ ടി നായരുടെ മകനാണ് ആദിത്യൻ. Read on deshabhimani.com

Related News