ഗോശാലകൃഷ്ണ ജലോത്സവം 
സമാപിച്ചു

തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ ജലോത്സവം പഞ്ചായത്ത് പ്രസിഡന്റ് പി വി സജൻ ഉദ്ഘാടനംചെയ്യുന്നു


ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ശ്രീഗോശാലകൃഷ്ണ ജലോത്സവം ജലഘോഷയാത്രയോടെ സമാപിച്ചു. തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി സജൻ ഉദ്ഘാടനംചെയ്തു. ചെയർമാൻ വി വിമൽകുമാർ അധ്യക്ഷനായി.  പാണ്ടനാട് മാര്‍ത്തോമ്മ വലിയ പള്ളി വികാരി ഫാ. സാബു ഐസക്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹന്‍, സിസ്റ്റർ അനു, പാണ്ടനാട് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് മനോജ് കുമാർ ,കെ എസ് രാജൻ, എൽസി കോശി, ഷൈലജ രഘുറാം, ശ്രീകല ശിവനുണ്ണി, മുരളീധരൻ ഹരിശ്രീ, മുരളീ ആനക്കുഴിയിൽ, കെ കെ ജയരാമൻ എന്നിവർ സംസാരിച്ചു. പള്ളിയോടങ്ങൾക്കുള്ള ട്രോഫികളും വിതരണംചെയ്തു. Read on deshabhimani.com

Related News