സ്കൂൾ പാചക തൊഴിലാളികൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു
മാന്നാർ ചെങ്ങന്നൂർ വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന പാചക തൊഴിലാളികൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ സുരേന്ദ്രൻപിള്ള അധ്യക്ഷനായി. ബി പി സി ജി കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂർ നൂൺ മീൽ ഓഫീസർ അനില പദ്ധതി വിശദീകരണം നടത്തി. ബിആർസി ട്രെയിനർ പ്രവീൺ വി നായർ, എച്ച് എം ഫോറം കൺവീനർ കെ എൻ ഉമാറാണി എന്നിവർ സംസാരിച്ചു. Read on deshabhimani.com