അഖിലേന്ത്യ പ്രതിഷേധ ദിനം 26ന്
ആലപ്പുഴ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേത്യത്വത്തിൽ 26ന് നടക്കുന്ന അഖിലേന്ത്യ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടക്കുന്ന മാർച്ചും ധർണയും വിജയിപ്പിക്കാൻ എഫ്എസ്ഇടിഒ ജില്ലാ ശിൽപശാലയിൽ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ ബദറുനിസ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അധ്യക്ഷനായി. സെക്രട്ടറി സി സി ലീഷ്, ട്രഷറർ രമേശ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. Read on deshabhimani.com