ആലപ്പുഴ മണ്ഡലത്തില്‍ 256.46 കോടിയുടെ 
പ്രവൃത്തി പുരോഗമിക്കുന്നു: മന്ത്രി റിയാസ്

കോളേജ് ജങ്ഷൻ ബീച്ച് –റാണി ജങ്ഷൻ റോഡ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു


മാരാരിക്കുളം ആലപ്പുഴ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ 256.46 കോടി രൂപയുടെ 14 പ്രവൃത്തികൾ പുരോഗമിക്കുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. 34.53 കോടി രൂപയുടെ എട്ടു പ്രവൃത്തികൾ ഭരണാനുമതി ഘട്ടത്തിലാണ്. ഇതിൽ ഭൂരിഭാഗവും റോഡ്, പാലം പ്രവൃത്തികളാണ്. കായൽ- കടലോരം ടൂറിസം കണക്ടിവിറ്റി റോഡ് നെറ്റ്‌വർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ കോളേജ് ജങ്ഷൻ ബീച്ച്– റാണി ജങ്ഷൻ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങൾ ചേർന്ന് കഴിഞ്ഞ സർക്കാർ കാലം തൊട്ട് ഇതുവരെ ആലപ്പുഴ മണ്ഡലത്തിൽ പൂർത്തിയാക്കിയത് 64.77 കോടി രൂപയുടെ 22 പ്രവൃത്തികളാണ്.  രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമായ ആലപ്പുഴയുടെ നഗരവികസനം ലക്ഷ്യമിട്ടാണ് കായൽ- കടലോരം ടൂറിസ് കണക്ടിവിറ്റി റോഡ് നെറ്റ്‌വർക്ക് പദ്ധതിക്ക് സർക്കാർ രൂപംനൽകിയത്. നഗരത്തിന് സമീപമുള്ള  റോഡുകൾക്കായി 15കോടി രൂപ അനുവദിച്ചു. ഇതിൽപ്പെടുന്നതാണ് ബി എം ആൻഡ് ബി സി നിലവാരത്തിൽ പൂർത്തിയാക്കിയ 1.90 കി.മീ ദൈർഘ്യമുള്ള കോളേജ് ജങ്ഷൻ ബീച്ച് റോഡ്. നഗരത്തിനു ചുറ്റുമായി 19റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.  ആലപ്പുഴ നഗരസഭ, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, എന്നീ തദ്ദേശഭരണ സ്ഥാപനത്തിൽപ്പെട്ട പ്രധാന റോഡുകളായ കുക്കു അംബേദ്കർ റോഡ്, ചാരംപറമ്പ് മൃഗാശുപത്രിറോഡ്, വെളുത്തേടത്ത് റോഡ്, വിരുശേരിക്ഷേത്രം ശാസ്താംപറമ്പ് റോഡ്, പഴയകാട് ഈസ്റ്റ് പോയിന്റ് റോഡ്, പഴയകാട് സബ്‌സെന്റർ എൻഎച്ച് റോഡ്, അരിശേരിമംഗലം പൂപ്പള്ളികാവ് ക്ഷേത്രം റോഡ്, പൊള്ളേത്തൈ സ്‌കൂൾ റോഡ്, തുരുത്തേമഠം റെയിൽവേ ക്രോസ് റോഡ്, തത്തകുളങ്ങര ചെല്ലാറ്റുവെളി റോഡ്, ആറാട്ടുകുളം മാപ്പിള വെളിറോഡ്, കൈരളി തേരമ്പറമ്പ് റോഡ് തട്ടുപുരയ്ക്കൽ മദർഇന്ത്യ റോഡ്, കളരിക്കൽ ചെത്തിപ്പാലം റോഡ്, ക്ലസ്റ്റർചെത്തി ഹാർബർ റോഡ്, കണിയാംവെളി പൊന്നിച്ചിറ തയ്യിൽറോഡ്, മടയൻതോട് കൾവേർട്ട് എ എസ് കനാൽ റോഡ്, എസ്എൻജി എ എസ് കനാൽ ഈസ്റ്റ് ബാങ്ക് റോഡ് എന്നീ 18 റോഡുകൾ കൂടിയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചത്. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി  സംഗീത, വൈസ്‌പ്രസിഡന്റ് വി സജി, ഷീല സുരേഷ്, പി ജെ ഇമ്മാനുവൽ, ശിഖിവാഹനൻ, സി എസ് ജയചന്ദ്രൻ, പ്രസന്ന, കുഞ്ഞുമോൾ ഷാജി, സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ്, എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ ഡി സാജൻ, ടി രേഖ എന്നിവർ  പങ്കെടുത്തു. Read on deshabhimani.com

Related News