യുദ്ധം ഒന്നിനും പരിഹാരമല്ല: എക്യുമെനിക്കൽ 
ട്രസ്‌റ്റ്‌ സമ്മേളനം



മാവേലിക്കര യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ഇസ്രയേൽ ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ മനുഷ്യത്വപരമായ ഇടപെടൽ അനിവാര്യമാണെന്നും പുന്നമൂട് അമലഗിരി ബിഷപ് ഹൗസിൽ നടന്ന നിലയ്‌ക്കൽ എക്യുമെനിക്കൽ ട്രസ്‌റ്റ്‌ സമ്മേളനം അഭിപ്രായപ്പെട്ടു.     ട്രസ്‌റ്റ്‌ പ്രസിഡന്റ് ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപോലീത്ത അധ്യക്ഷനായി. ട്രസ്‌റ്റ്‌ സെക്രട്ടറി ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, വൈസ്‌പ്രസിഡന്റ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ട്രഷറർ ഏബ്രഹാം ഇട്ടിചെറിയ, അഡ്മിനിസ്ട്രേറ്റർ ഫാ. ബാബു മൈക്കിൾ, ഓർത്തഡോക്‌സ്‌ സഭ നിലയ്‌ക്കൽ ഭദ്രാസന മെത്രാപോലീത്ത ഡോ. ജോഷ്വ മാർ നിക്കോദിമോസ്, ക്‌നാനായ സഭ മെത്രാപോലീത്താ ഡോ. കുറിയാക്കോസ് മാർ സേവേറിയോസ്, കോട്ടയം അതിരൂപത സഹായമെത്രാൻ ഡോ. ഗീവർഗീസ് മാർ അപ്രേം, സീറോ മലബാർ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ ഡോ. മാർ ജോസ് പുളിക്കൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News