അധ്യാപകരുടെ ആഹ്ലാദ പ്രകടനം
മാവേലിക്കര പ്രമോഷൻ ലഭിച്ച പ്രൈമറി പ്രഥമാധ്യാപകരുടെ ശമ്പള സ്കെയിൽ അനുവദിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് കെഎസ്ടിഎ മാവേലിക്കര ഉപജില്ല കമ്മിറ്റി നൂറനാട് പടനിലത്ത് ആഹ്ലാദ പ്രകടനം നടത്തി. യോഗം സംസ്ഥാന കമ്മിറ്റിയംഗം സി ജ്യോതികുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ അനിൽകുമാർ അധ്യക്ഷനായി. എൻ ഓമനക്കുട്ടൻ, ജെ റജി, യു ദീപ, ബി ബിനോയ് എന്നിവർ സംസാരിച്ചു. Read on deshabhimani.com