ചെങ്കൊടി ഉയർന്നു
അമ്പലപ്പുഴ/ ആലപ്പുഴ/ മാരാരിക്കുളം പുന്നപ്ര– വയലാർ പോരാട്ടത്തിന്റെ 77–-ാം രക്തസാക്ഷി വാർഷിക വാരാചരണത്തിന് തുടക്കംകുറിച്ച് പുന്നപ്രയിലും വലിയചുടുകാട്ടിലും മാരാരിക്കുളത്തും രക്തപതാക ഉയർന്നു. സി എച്ച് കണാരന്റെ 51–-ാം ചരമവാർഷികദിനത്തിലാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ദിശാബോധമേകിയ തൊഴിലാളിവർഗ പോരാട്ടത്തിന്റെ സ്‌മരണ പുതുക്കുന്നത്. പുന്നപ്രയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ പതാകയുയർത്തി. പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള രക്തപതാക സിപിഐ എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അജയന്റെ സ്‌മരണാർഥം സഹധർമിണി ഗീത അജയനിൽനിന്ന് എച്ച് സലാം എംഎൽഎ ഏറ്റുവാങ്ങി സിപിഐ മണ്ഡലം സെക്രട്ടറിയറ്റംഗം പി സുരേന്ദ്രന് കൈമാറി. ഇവിടെ സ്ഥാപിക്കാനുള്ള കൊടിമരം പുന്നപ്ര തെക്ക് 16–--ാം വാർഡ് പുതുവൽവെളിയിൽ സുരേന്ദ്രനിൽനിന്ന് വാരാചരണ കമ്മിറ്റി സെക്രട്ടറി എ ഓമനക്കുട്ടനും ഏറ്റുവാങ്ങി ലോക്കൽ സെക്രട്ടറി ഡി അശോക്‌കുമാറിന് കൈമാറി. ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിലാണ് ജാഥകൾ രക്തസാക്ഷിമണ്ഡപത്തിൽ എത്തിയത്. സി ഷാംജി, എ പി ഗുരുലാൽ, കെ മോഹൻകുമാർ, വി കെ ബൈജു, എൻ പി വിദ്യാനന്ദൻ, ടി എസ് ജോസഫ്, എം സോമൻ, വി എസ് മായാദേവി, വി സി മധു, കെ കൃഷ്‌ണമ്മ, ബി അൻസാരി, ജി ഷിബു, എച്ച് അരുൺ, ഡി ദിലീഷ്, കെ അശോകൻ, കെ ജഗദീശൻ, ആർ റെജിമോൻ, പി ജി സൈറസ്, വൈ പ്രദീപ്, രാജീവ്, അനീഷ്, സലാം അമ്പലപ്പുഴ, സുരേഷ്, കരുമാടി ഗോപൻ, വി ആർ അശോകൻ, അജ്മൽ ഹസൻ, പ്രശാന്ത് എസ് കുട്ടി, പി എച്ച് ബാബു, ബി ബിനുമോൻ, എസ് കുഞ്ഞുമോൻ, വി ജി മണിലാൽ, കെ എഫ് ലാൽജി, ഗീത ബാബു, ശ്രീജ രതീഷ്, എ എസ് സുദർശനൻ, ശോഭ ബാലൻ, എസ് ഹാരിസ്, എ രമണൻ, സജിത സതീശൻ, പി അഞ്‌ജു, എന്നിവർ പങ്കെടുത്തു. സി എച്ച് അനുസ്‌മരണ സമ്മേളനത്തിൽ എ ഓമനക്കുട്ടൻ, ഇ കെ ജയൻ എന്നിവർ സംസാരിച്ചു. വലിയ ചുടുകാട്ടിലെ ബലികുടീരങ്ങൾക്ക് മുന്നിൽ വിപ്ലവഗായിക പി കെ മേദിനി ചെങ്കൊടി ഉയർത്തി. വലിയ ചുടുകാട്ടിൽ ഉയർത്തിയ പതാക രക്തസാക്ഷി കാട്ടൂർ ജോസഫിന്റെ വസതിയിലെ ബലികുടിരത്തിൽ ചേർന്ന ചടങ്ങിൽ കൈമാറി. കാട്ടൂർ ജോസഫിന്റെ മകൻ സിൽവസ്റ്ററുടെ ഭാര്യ റോസമ്മ വാരാചരണ കമ്മിറ്റി സെക്രട്ടറി ആർ സുരേഷിനെ പതാക ഏൽപ്പിച്ചു. അനുസ്മരണ സമ്മേളനത്തിൽ പി ആർ രതീഷ് അധ്യക്ഷനായി. സിപിഐ എം ജില്ല സെക്രട്ടറി ആർ നാസർ, സിപിഐ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ്, പി പി ചിത്തരഞ്ജൻ എംഎൽഎ, ജി വേണുഗോപാൽ, കെ ജി രാജേശ്വരി, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, കെ ആർ ഭഗീരഥൻ, പി രഘുനാഥ്, ആർ രാഹുൽ, വി ബി അശോകൻ, ആർ ജയസിംഹൻ, പി തങ്കമണി, പി പി സംഗീത, വി എസ് ശിവക്കുട്ടൻ എന്നിവർ സംസാരിച്ചു. സമ്മേളനശേഷം സിൽവസ്‌റ്ററുടെ മകൻ ജോസ്‌മോൻ പതാക ഏറ്റുവാങ്ങി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ വലിയ ചുടുകാട്ടിൽ എത്തിച്ചു. റെയിൽവെ സ്‌റ്റേഷൻ വാർഡിലെ കൃഷ്‌ണന്റെയും ഗോപാലന്റെയും വസതിയിൽ അനന്തരവൻ ബാബുവിൽനിന്ന് വാരാചരണ കമ്മിറ്റി മേഖലാ സെക്രട്ടറി പി പി പവനൻ രക്തപതാക ഏറ്റുവാങ്ങി വലിയചുടുകാട്ടിൽ എത്തിച്ചു. സി എച്ച് കണാരൻ അനുസ്‌മരണ സമ്മേളനത്തിൽ ജി സുധാകരൻ, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, ടി ജെ ആഞ്ചലോസ്, എച്ച് സലാം എംഎൽഎ, പി പി ചിത്തരഞ്ജൻ എംഎൽഎ, പി ജ്യോതിസ്, വി ബി അശോകൻ, ആർ സുരേഷ്, അഡ്വ. വി മോഹൻദാസ്, പി കെ സദാശിവൻപിള്ള, കെ കെ ജയമ്മ, സൗമ്യ രാജ്, പി കെ ബൈജു എന്നിവർ സംസാരിച്ചു. വി എസ് മണി അധ്യക്ഷനായി. മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. സി എച്ച് കണാരൻ അനുസ്‌മരണ സമ്മേളനം അദ്ദേഹം ഉദ്ഘാടനംചെയ്‌തു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽ റോയ് അധ്യക്ഷനായി. സെക്രട്ടറി എസ് രാധാകൃഷ്‌ണൻ, മന്ത്രി പി പ്രസാദ്, ജി വേണുഗോപാൽ, പി വി സത്യനേശൻ, സി കെ സുരേന്ദ്രൻ, വി ജി മോഹനൻ, ആർ ജയസിംഹൻ എന്നിവർ സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാക മുഹമ്മയിൽനിന്നും കൊടിക്കയർ കണിച്ചുകുളങ്ങരയിൽനിന്നും ബാനർ മാരാരിക്കുളത്തുനിന്നും എത്തിച്ചു. Read on deshabhimani.com