സഹകരണ വാരാഘോഷ സമാപനവും സെമിനാറും
മാവേലിക്കര പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നടന്ന അഖിലേന്ത്യ സഹകരണ വാരാഘോഷ താലൂക്കുതല സമാപന സമ്മേളനവും സെമിനാറും മാവേലിക്കര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ മുരളി തഴക്കര ഉദ്ഘാടനംചെയ്‌തു. ബാങ്ക് പ്രസിഡന്റ് ജി ഹരിശങ്കർ അധ്യക്ഷനായി. "സ്വയം വികസന ഗ്രൂപ്പുകൾ കൈവരിക്കുന്നതിലും മികച്ച ലോകം സൃഷ്‌ടിക്കുന്നതിനുള്ള സഹകരണ സംഘങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ ആലപ്പുഴ കെഎസ്‌സിഎആർഡി റീജണൽ മാനേജർ ജൂണി ചെറിയാൻ വിഷയാവതരണം നടത്തി. പിഎസിഎസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കോശി അലക്‌സ്, വൈസ്‌പ്രസിഡന്റ് കെ മധുസൂദനൻ, മാവേലിക്കര അസി. രജിസ്ട്രാർ ജോയ്‌മോൻ, മാവേലിക്കര ബ്ലോക്ക് ക്ഷീരവികസന ഓഫീസർ അനു വസന്ത്, ഉമ്മൻ നൈനാൻ, പുഷ്‌പമ്മ ബോസ്, എൻ എസ് ശ്രീകുമാർ, ആർ ഗോപാലകൃഷ്‌ണൻ, ടി സുകുമാരി, സാവിത്രി മധുകുമാർ, എസ് സുമാദേവി, ബാങ്ക് സെക്രട്ടറി എൻ എസ് ശരത് എന്നിവർ സംസാരിച്ചു. Read on deshabhimani.com