ചേർത്തല ഏരിയ സമ്മേളനം ഇന്ന് തുടങ്ങും
ചേർത്തല സിപിഐ എം ചേർത്തല ഏരിയ സമ്മേളനം കെ രാജപ്പൻനായർ നഗറിൽ (പാണാവള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ) വ്യാഴാഴ്‌ച തുടങ്ങും. പകൽ 11ന് സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു പ്രതിനിധിസമ്മേളനം ഉദ്‌ഘാടനംചെയ്യും. ഏരിയ സെക്രട്ടറി ബി വിനോദ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. ഗ്രൂപ്പ് ചർച്ചയ്‌ക്കുശേഷം പൊതുചർച്ച തുടങ്ങും. വെള്ളി രാവിലെ പൊതുചർച്ച പുനരാരംഭിക്കും. ചർച്ചയ്‌ക്ക് മറുപടി, റിപ്പോർട്ട് അംഗീകരിക്കൽ, ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ്, ജില്ലാസമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ് എന്നിവയ്‌ക്കുശേഷം സമ്മേളനം സമാപിക്കും. വൈകിട്ട് നാലിന് ചുവപ്പുസേനാ മാർച്ചും ബഹുജനറാലിയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കും. സീതാറാം യെച്ചൂരി നഗറിൽ (പൂച്ചാക്കൽ തെക്കേക്കര) സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി സജി ചെറിയാൻ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യും. ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. കെ പ്രസാദ് അധ്യക്ഷനാകും. തുടർന്ന് നാടൻപാട്ട്. ബുധൻ വൈകിട്ട് സമ്മേളന സന്ദേശവുമായി വിളംബരറാലി നടന്നു. ചേർത്തല മുനിസിപ്പൽ മൈതാനിയിൽ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ആർ രാഹുൽ ഉദ്‌ഘാടനംചെയ്‌തു. Read on deshabhimani.com