ബി ആർ അംബേദ്കറെ അധിക്ഷേപിച്ചതിൽ പ്രതിഷേധം
മാവേലിക്കര ഡോ. ബി ആർ അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌കെടിയു മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാങ്കാംകുഴിയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി എസ് കെ ദേവദാസ് ഉദ്ഘാടനംചെയ്‌തു. വി എം സന്തോഷ് അധ്യക്ഷനായി. ടി യശോധരൻ, ഷിബു തഴക്കര, സുരേഷ്‌കുമാർ, സി ഡി വേണുഗോപാൽ, ശിവൻ, കെ കെ ശിവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com