വഴിയോര വിശ്രമകേന്ദ്രം നിർമാണോദ്ഘാടനം
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ച് കരുവാറ്റ വഴിയമ്പലത്ത് ദേശീയ പാതയോരത്ത് നിർമിക്കുന്ന വഴിയോരവിശ്രമ കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം പ്രസിഡന്റ് രുഗ്മിണി രാജു നടത്തി. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. എം എം അനസ് അലി, വൈസ്‌പ്രസിഡന്റ് പി ഓമന, ടി മോഹൻകുമാർ, ഷീബ ഓമനക്കുട്ടൻ, സുനിൽകുമാർ എന്നിവർ സംസാരിച്ചു. കരുവാറ്റ പഞ്ചായത്ത് കൈമാറിയ സ്ഥലത്താണ് ടേക്ക് എ ബ്രേക്ക് നിർമിക്കുന്നത്. Read on deshabhimani.com