മുതുകുളത്ത് കേരളോത്സവം തുടങ്ങി
കാർത്തികപ്പള്ളി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം മുതുകുളം കെ വി സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂളിൽ സംസ്ഥാന യുവജനക്ഷേമ ബോർഡംഗം ആർ രാഹുൽ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ ജി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി ഉണ്ണികൃഷ്‌ണൻ, സ്ഥിരംസമിതി അധ്യക്ഷരായ എം ജനുഷ, ഗീത ശ്രീജി, മണി വിശ്വനാഥ്, മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് കെ വി ജ്യോതിപ്രഭ, ബിന്ദു സുഭാഷ്, ഡോ. പി വി സന്തോഷ്, സുനിൽ കൊപ്പാറേത്ത്, ശ്രീജി പ്രകാശ്, ഓച്ചിറ ചന്ദ്രൻ, എസ് അജിത, പി ശ്രീദേവി, പി എസ് സാംസൺ, ഡി സുലേഖ, സുബി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽനിന്ന് വിളംബരറാലിയും നടന്നു. നാല് വേദികളിൽ നടക്കുന്ന കലാകായിക മത്സരങ്ങൾ 22ന് സമാപിക്കും. സമാപനസമ്മേളനവും സമ്മാനവിതരണവും കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനംചെയ്യും. Read on deshabhimani.com