അവയവമാറ്റ ശസ്‌ത്രക്രിയ കഴിഞ്ഞവർക്ക് 
മരുന്നെത്തിക്കും

ആറാട്ടുപുഴ പഞ്ചായത്തിൽ അവയവമാറ്റ ശസ്‌ത്രക്രിയ കഴിഞ്ഞവർക്ക് മരുന്ന് വിതരണംചെയ്യുന്ന പദ്ധതി പ്രസിഡന്റ് 
എൻ സജീവൻ ഉദ്ഘാടനംചെയ്യുന്നു


  കാർത്തികപ്പള്ളി ആറാട്ടുപുഴ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അവയവമാറ്റ ശസ്‌ത്രക്രിയ കഴിഞ്ഞവർക്ക് മരുന്ന് വിതരണംചെയ്യുന്ന പദ്ധതി ആരംഭിച്ചു. ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് ഷീബ മൻസൂർ അധ്യക്ഷയായി. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എൽ മൻസൂർ, പഞ്ചായത്തംഗങ്ങളായ പ്രസീദ സുധീർ, നിർമല ജോയി, ടി പി അനിൽകുമാർ, സജു പ്രകാശ്, മൈമൂനത്ത്, മെഡിക്കൽ ഓഫീസർ ഡോ. ഷെറിൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News