പൂമല ചാലിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് വരുന്നു
ചെങ്ങന്നൂർ പൂമലച്ചാൽ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ചാലിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കാൻ നടപടിയാരംഭിച്ചു. ചാലിന്റെ ഇരു കരകളിലുമായി 100 മീറ്ററോളം നീളത്തിലാണ് പാലം നിർമിക്കുന്നത്. മുകളിലൂടെ സന്ദർശകർക്ക് വാക് വേ നിർമിക്കും. ചാലിന് തെക്ക് അപ്പോളോ പ്ലാസ്റ്റിക്ക് മാറ്റുകൾ സ്ഥാപിച്ചു. ഇതിനു മുകളിൽ റബർ മാറ്റുകൾ പാകി, ഹാൻഡ് റെയിലുകൾ സ്ഥാപിക്കും. 33 ലക്ഷം രൂപയോളം നിർമാണ ചെലവുവരും. ജനുവരി അവസാനത്തോടെ വാക്ക് വേ പൂർത്തീകരിക്കും. ആലാ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ ഉൾപ്പെടുന്ന ജലാശയവും പരിസരവും 23 ഏക്കറാണ്. ടൂറിസം പദ്ധതിയുടെ ഭാഗമായി ചാലിന്റെ ഇരുവശത്തും 250 മീറ്റർ വീതം നടപ്പാത, നാലുവശത്തും സ്റ്റീൽ ബാരിക്കേഡ്, വശങ്ങളിൽ 10 ഷെൽട്ടറുകൾ, ഫുഡ് കോർട്ട് എന്നിവ നിർമിക്കും. പെഡൽ ബോട്ടുകളും ഉണ്ടാകും. Read on deshabhimani.com